road
പൊട്ടിപൊളിഞ്ഞ മത്തായി മുക്ക് കോണത്ത് മുക്ക് റോഡ്

ഓയൂർ: വാപ്പാല -മത്തായി മുക്ക് കോണത്ത് മുക്ക് റോഡ് തകർന്നിട്ട് 5 വർഷത്തോളമായി. തകർന്ന് കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാൻ ജനപ്രതിനിധികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ റോഡിന് ഫണ്ട് അനുവദിച്ചതായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ സ്ഥിരം പരിപാടി. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇവരാരും ഇവിടേയ്ക്ക് തിരിഞ്ഞുനോക്കാറില്ല.

പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുണ്ടായി

പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുണ്ടായ റോഡിലൂടെ ഇരുചക്രവാഹനങ്ങൾ പോലും പോകാൻ പറ്റാത്ത സ്ഥിതിയിയാണ്. മത്തായി മുക്ക് മുതൽ പരുത്തിയാറ വരെയും ഓട്ടോറിക്ഷകൾ പോലും വരാത്ത അവസ്ഥയാണ്. അയൂരിൽ നിന്ന് മത്തായിമുക്ക് ,കോണത്ത് മുക്ക് പരുത്തിയാറ വഴി കൊട്ടാരക്കരയ്ക്ക് ബസ് സർവീസ് ആരംഭിച്ചാൽ പ്രദേശവാസികൾക്ക് ഓയൂർ ,കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനും എളുപ്പമാർഗമാണെന്ന് നാട്ടുകാർ പറയുന്നു.