
കൊല്ലം: ശാരീരിക വൈകല്യമുള്ളവരിലെ മികച്ച ഫുട്ബാൾ താരങ്ങളെ വളർത്തിയെടുക്കാൻ പാരാ ആംപ്യൂട്ടി ഫുട്ബാൾ അസോസിയേഷൻ ഇന്ത്യ നടത്തുന്ന സൗജന്യ പരിശീലനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. സ്കൂൾ, കോളേജ്, ക്ലബ്, സംഘടനകൾ, അക്കാഡമികൾ എന്നിവയിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സ്ഥാപനത്തിന് ഒരു വർഷത്തെ പ്രവൃത്തി പരിചയവും അസോസിയേഷനുമായി സഹകരിച്ച് പരിശീലന ക്യാമ്പുകളും മത്സരങ്ങളും നടത്താൻ തയ്യാറുള്ളവരുമായിരിക്കണം. അവസാന തീയതി ആഗസ്റ്റ് 8ന് വൈകിട്ട് 5. വെബ് സൈറ്റ്: https://pcasak.weebly.com. ഫോൺ: 9809921065.