mad

കൊല്ലം: ഡ്രൈ ഡേയുമായി ബന്ധപ്പെട്ട് ഈമാസം ഒന്നിന് ജില്ലയിൽ എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ വിവിധ അബ്കാരി കേസുകളിലായി 17 പേരെ അറസ്റ്റ് ചെയ്തു.

81.600 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 3 ലിറ്റർ വ്യാജ മദ്യവും പിടിച്ചെടുത്തു. അനധികൃത മദ്യം കച്ചവടം ചെയ്ത വകയിൽ 4510 രൂപയും മദ്യ വിൽപ്പനക്ക് ഉപയോഗിച്ച ഒരു സ്കൂട്ടറും പിടിച്ചെടുത്തു.

കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി. സുരേഷിന്റെ നിർദേശാനുസരണം നടത്തിയ പ്രത്യേക പരിശോധനയിൽ കണ്ടെത്തിയ കേസുകളിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊല്ലം അസി. എക്‌സൈസ് കമ്മിഷണർ വി. റോബർട്ട് അറിയിച്ചു.