കൊല്ലം: കേരള ഗവ. സ്റ്റുഡന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കേരള സർവകലാശാല യൂണിയൻ ചെയർമാൻ എ.വിഷ്ണു ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കാവ്യ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്

വൈസ് പ്രസിഡന്റ് വി.സുമാലാൽ മുഖ്യപ്രഭാഷണം നടത്തി. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് സി.നീതു, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ. മനു, ജില്ലാ ട്രഷറർ എസ്.എഫ്. ഹസ്ന, ഏരിയാ സെക്രട്ടറി എ.അനീഷ്, കെ.ജി.എസ്.എൻ.എ സംസ്ഥാന കമ്മിറ്റി അംഗം സാജിദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനന്ദു ആനന്ദ് സ്വാഗതവും അശ്വതി അനിൽകുമാർ നന്ദിയും പറഞ്ഞു.

ജില്ലാ ഭാരവാഹികളായി പ്രണമി മോഹൻ (പ്രസിഡന്റ്), ജിബിൻ സാജു (സെക്രട്ടറി), അശ്വതി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.