 
കുന്നത്തൂർ : മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ കുടുംബശ്രീ മാസചന്ത ആരംഭിച്ചു. മൈനാഗപ്പള്ളി പുത്തൻചന്തയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലാലീ ബാബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി ചിറക്കുമേൽ,പഞ്ചായത്തംഗങ്ങൾ,സെക്രട്ടറി സി.ഡെമാസ്റ്റൻ, വൈ.സിദ്ദീക്ക്, സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി എന്നിവർ പങ്കെടുത്തു.