vinner
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലർ അഡ്വ.എസ്.ഷേണാജി ഉദ്ഘാടനം ചെയ്തപ്പോൾ

കാവനാട് : എസ്.എൻ.ഡി.പി യോഗം 639 ​ാം നമ്പർ മീനത്തുചേരി ശാഖയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലർ അഡ്വ.എസ്.ഷേണാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് ബാലചന്ദ്രൻ ബാബു, സെക്രട്ടറി കിടങ്ങിൽ സതീഷ്, വൈസ് പ്രസിഡന്റ് സുഗതൻ,​ ഭരണസമിതി അംഗങ്ങളായ മനു വെള്ളന്നൂർ, ശിവപ്രസാദ്, മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.