 
പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ഇ.എസ്.ഐ വാർഡിൽ
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, ലിംക വേൾഡ് റെക്കാഡ് ജേതാവ് ആദിഷ് സജീവ്, 46 കിലോ വിഭാഗം വുഷു ജില്ലാ തലത്തിൽ സ്വർണ്ണ മെഡൽ നേടിയ വിസ്മയ വിനോദ്, ട്രെയിനിൽ നിന്ന് വീണ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ഹെൽത്ത് ഇൻസ്പെക്ടർ ജോയി, നാച്ചുറോപ്പതി ആൻഡ് യോഗ സയൻസിൽ ബിരുദം നേടിയ ഡോ. അനഘ,
പ്ളസ് ടു ഹ്യൂമാനിറ്റിസിൽ 1200 ൽ 1187 മാർക്ക് നേടിയ അമൃത ബി.പിള്ള എന്നിവരെ ആദരിച്ചു.
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബൈജു ലക്ഷ്മണൻ അദ്ധ്യക്ഷനായി. എഴിപ്പുറം വാർഡ് അംഗം ആർ.മുരളീധരൻ, ആറ്റിങ്ങൽ ഗവ. കോളേജ് അസോ. പ്രൊഫ. പ്രിയേഷ്, വർക്കല എസ്.എൻ. കോളേജ് അസി.പ്രൊഫ. അനില കുമാരി , ഭൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ രാജു, ബാലഗോകുലം മേഖല അദ്ധ്യക്ഷൻ എൻ.ആർ.ഗിരീഷ് ബാബു, ബാലഗോകുലം ജില്ലാ അദ്ധ്യക്ഷൻ മുഗേഷ് എന്നിവർ സംസാരിച്ചു.