ചവറ: 1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ കേരള കിസിഞ്ചർ എന്നറിയപ്പെടുന്ന ബേബിജോണിനെതിരെ കോൺഗ്രസ് കളത്തിലിറക്കിയത് അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന പ്രതാപവർമ്മ തമ്പാനെയാണ്.

ആർ.എസ്.പിക്കാർ ആദ്യം ഈസി വാക്ക് ഓവറാണ് പ്രതീക്ഷിച്ചത്. പക്ഷെ തമ്പാന്റെ തീ പാറുന്ന പ്രസംഗവും വിനായാന്വിതനായുള്ള വോട്ട് ചോദിക്കലും ചവറക്കാരുടെ മനസിളക്കി. വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന ബേബി ജോൺ ആ തിരഞ്ഞെടുപ്പിൽ വല്ലാതെ വിയർത്തു. ഒടുവിൽ കേവലം 4324 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബേബിജോൺ വിജയിച്ചത്. ദീർഘമായ രാഷ്ട്രീയ പാരമ്പര്യത്തിലും ബേബിജോണിന്റെ വോട്ട് 51249 വോട്ടിലേക്ക് ചുരുങ്ങിയപ്പോൾ തമ്പാൻ 46925 വോട്ട് നേടി. 2001ൽ ചാത്തന്നൂരിൽ സി.പി.ഐയുടെ എൻ. അനിരുദ്ധനെതിരെ 547 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടിയാണ് നിയമസഭയിലെത്തിയത്.