phoyo
കന്നേറ്റി കായലിൽ നടക്കുന്ന 83-ാം ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ ഫണ്ട് പിരിവ് ഉദ്ഘാടനം മണ്ണാശേരിൽ നഴ്സറി ഉടമ ബി.ശിവപ്രസാദിൽ നിന്ന് കുട്ടനാട് എം.എൽ.എ തോമസ് കെ തോമസ് ഏറ്റുവാങ്ങി നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: സെപ്റ്റംബർ 10 ന് കന്നേറ്റി കായലിൽ നടക്കുന്ന 83-ാം ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ ഫണ്ട് പിരിവിന് തുടക്കമായി. ഉദ്ഘാടനം മണ്ണാശേരിൽ നഴ്സറി ഉടമ ബി.ശിവപ്രസാദിൽ നിന്ന് കുട്ടനാട് എം.എൽ.എ തോമസ് കെ തോമസ് ഏറ്റുവാങ്ങി നിർവഹിച്ചു. ജലോത്സവ കമ്മിറ്റി ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ജലോത്സവ കമ്മിറ്റി ജനറൽ കൺവീനർ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു , കൗൺസിലർ ശാലിനി രാജീവൻ , ഫൈനാൻസ് കമ്മിറ്റി കമ്മിറ്റി കൺവീനർ കൂളച്ചവരമ്പേൽ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.