കൊട്ടാരക്കര: ഭരത് മുരളി കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പതിമൂന്നാമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് നടി ദുർഗ കൃഷ്ണയ്ക്ക്. വത്യസ്ത അഭിനയം കാഴ്ചവച്ച ദുർഗ കൃഷ്ണക്കൊപ്പം രേവതിയും മഞ്ചുപിള്ളയും പൂർണിമ ഇന്ദ്രജിത്തും മത്സര രംഗത്തുണ്ടായിരുന്നു.
25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 30ന് രാവിലെ 11ന് കൊല്ലം പ്രസ് ക്ളബ് ഹാളിൽ ചേരുന്ന ഭരത് മുരളി അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ അറിയിച്ചു.