കൊല്ലം: പ്ലസ് വൺ പ്രവേശനത്തിനായി ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 15377 പേർ പുറത്ത്. ജില്ലയിൽ ആകെ 34231 അപേക്ഷകരാണുള്ളത്.

ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം പേരും അഡ്മിഷൻ നേടാനാണ് സാദ്ധ്യത. എന്നാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഭൂരിഭാഗം വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ അധികൃതർ അറിയിച്ചു. ഓരോ ബാച്ചിലും ആവശ്യമെങ്കിൽ 20 ശതമാനം സീറ്റ് വർദ്ധനയ്ക്കും അനുമതി നൽകിയിട്ടുണ്ട്.

മാനേജ്‌മെന്റ് സീറ്റുകൾ കൂടാതെ ഓപ്പൺ സ്‌കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവയിലെയും പ്രവേശനത്തിലൂടെ മിക്കവർക്കും പ്രവേശനം ലഭിക്കും. ലിസ്റ്റ് പ്രസിദ്ധീകരിച്ച ഇന്നലെ മുതൽ സ്‌കൂളുകളിൽ പ്രവേശനത്തിനായി വിദ്യാർത്ഥികൾ എത്തിത്തുടങ്ങി. ഓൺലൈനായി പ്രവേശനം നേടുന്നവരുടെ എണ്ണവും കുറവല്ല.

ജില്ലയിൽ പ്രവേശനം

അപേക്ഷിച്ചവർ - 34231

ആകെ സീ​റ്റ് - 21809

ആദ്യ അലോട്ട്‌മെന്റ് - 18854

ഒഴിവുള്ള സീ​റ്റ് - 2955

പുറത്തായവർ - 15377

വിഭാഗം - സീ​റ്റ് - അലോട്ട്‌മെന്റ് ലഭിച്ചത് - ഒഴിവുള്ളത്

ജനറൽ - 10887 - 10887 -0

ഈഴവ: 1018 -1012 - 06

മുസ്ലിം: 826- 826 - 0

എൽ.സി/ ആംഗ്ലോ ഇന്ത്യൻ - 404 - 373 - 31

ക്രിസ്ത്യൻ ഒ.ബി.സി - 164 - 157- 07

ഹിന്ദു ഒ.ബി.സി - 404- 400 -04

എസ്.സി- 3217 - 3195 - 22

എസ്.ടി - 2267 - 2176 - 91

വിശ്വകർമ്മ - 212 - 210 - 02

സ്പോർട്സ് - 596 - 224 - 372

അധിക ഫീസ് ഈടാക്കിയാൽ നടപടി

പ്ലസ് വൺ പ്രവേശന ഫീസിന്റെ വിവരങ്ങൾ അലോട്ട്‌മെന്റ് ലെ​റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അനധികൃത ഫണ്ട് പിരിവ് കണ്ടെത്താൻ സംസ്ഥാന - ജില്ലാ തലത്തിൽ സ്‌ക്വാഡുകൾ മിന്നൽ പരിശോധന ആരംഭിച്ചു. അനധികൃത പിരിവ് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം.

പൊതുവിദ്യാഭ്യാസ ഡയറക്ടർ: 0471- 2320714
ജോ. ഡയറക്ടർ (അക്കാഡമിക്): 0471- 2323197

സീനിയർ ഫിനാൻസ് ഓഫീസർ: 0471- 2320928

കോ ഓർഡിനേ​റ്റർ ഐ.സി.​ടി സെൽ: 0471 2529855

പി.ടി.എ ഫണ്ട് പരമാവധി 400 രൂപയാണ്. സ്‌കൂൾ ഫീസിന് രസീത് ചോദിച്ചു വാങ്ങണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർ കോഷൻ ഡെപ്പോസിറ്റ് ഒഴികെ മറ്റൊന്നും അടയ്‌ക്കേണ്ടതില്ല.

വിദ്യാഭ്യാസ വകുപ്പ് അധികൃതർ