veliyam
വെളിയം ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടത്തിയ കർഷകസഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് കർഷകന് പച്ചക്കറി ത്തൈ നൽകി ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം : വെളിയം ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ആർ. ബിനോജ് കർഷകർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ. രമണി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. സോമശേഖരൻ, എം. ബി. പ്രകാശ്, ജാൻസി സിജു, വാർഡ് മെമ്പർമാർ, കൃഷി ഓഫീസർ സ്നേഹ മോഹൻ,

ഉദയഭാനു, ശൈലജഅനിൽകുമാർ എന്നിവർ നേതൃത്വം നൽകി.