കൊല്ലം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാനിന്റെ വിവിധ സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15നും 45നും ഇടയിൽ പ്രായമുള്ള 20 പേർക്കാണ് അവസരം. ഡ്രസ് മേക്കിംഗ്, ബ്യൂട്ടീഷ്യൻ, വെൽഡിംഗ്, ഫുഡ് പ്രോസസിംഗ്, ഹാൻഡ് എംപ്രോയിഡറി
ഹാൻഡി ക്രാഫ്ട്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്ലംബിംഗ്, ടെക്സ്റ്റൈൽ പ്രിന്റിംഗ് എന്നിവയാണ് കോഴ്സ്. അവസാന തീയതി 15. വിലാസം: ഡയറക്ടർ, ജൻശിക്ഷൺ സൻസ്ഥാൻ, ടി.ഡി. നഗർ-15, കച്ചേരി വാർഡ്, കളക്‌ടറേറ്റിന് സമീപം, കൊല്ലം -691013. ഫോൺ: 8921192772, 9496305630.