കൊട്ടാരക്കര: കോട്ടാത്തല ജംഗ്ഷനിൽ ത്രിവേണി സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കൺസ്യൂമർ ഫെ‌ഡ് എം.ഡി എം.മെഹബൂബ് അദ്ധ്യക്ഷനായി. എക്സി.ഡയറക്ടർ കെ.പി.കുറുപ്പ്,​ മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ്,​ വൈസ് പ്രസിഡന്റ് ബി.മിനി,​ ബ്ളോക്ക് പഞ്ചായത്തംഗം ഒ.ബിന്ദു,​ പി.കെ.ജോൺസൺ,​ എൻ.ബേബി,​ ഗോപകുമാർ,​ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.