thampan-chathanoor
ഡോ.ജി. പ്രതാപവർമ്മ തമ്പാന്റെ ഭൗതിക ശരീരം പൊതുദർശത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയവർ

ചാത്തന്നൂർ: ചാത്തന്നൂർ മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ.ജി. പ്രതാപവർമ്മ തമ്പാന് ചാത്തന്നൂരിൽ ആയിരങ്ങൾ യാത്രാമൊഴിയേകി. അദ്ദേഹത്തിന്റെ ഭൗതികശരീരം ചാത്തന്നൂർ ജംഗ്ഷനിൽ പ്രത്യേകമായി സജ്ജീകരിച്ച പന്തലിൽ പൊതുദർശനത്തിന് വച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ,​ എം.എൽ.എ മാരായ പി.സി വിഷ്ണുനാഥ്, ജി.എസ്. ജയലാൽ, എം.വിൻസന്റ്, കോവൂർ കുഞ്ഞുമോൻ, മുൻ എം.പി പീതാംബരക്കുറുപ്പ് , മുൻ എം.എൽ.എ അഡ്വ.എൻ അനിരുദ്ധൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ പിള്ള, കോൺഗ്രസ് നേതാക്കന്മാരായ അഡ്വ.ബിന്ദു കൃഷ്ണ, നെടുങ്ങോലം രഘു,​ എസ് ശ്രീലാൽ, ശുഹൈബ് സുഭാഷ് പുളിക്കൽ, എൻ ഉണ്ണികൃഷ്ണൻ, സിസിലി സ്റ്റീഫൻ ,ബിജു പാരിപ്പള്ളി , സുന്ദരേശൻ പിള്ള, യു.ഡി.എഫ് നേതാക്കളായ അഡ്വ. രാജേന്ദ്രപ്രസാദ്, രാജൻ കുറുപ്പ്,​ പാരിപ്പള്ളി വിനോദ്, അരവിന്ദാക്ഷൻ, വട്ടകുഴിക്കൽ മുരളീധരൻ പിള്ള, പരവൂർ സജീവ്,​ സജി സാമുവൽ, മാണി പൂയപ്പള്ളി, അനിൽകുളമട, ബി.അനിൽകുമാർ, സുരേഷ് ബാബു, എൻ. എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി, ശ്രീനാഗേഷ്. തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.