 
കൊല്ലം: ടി.കെ.എം കോളേജ് ഒഫ് എൻജിനീയറിംഗ്, സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെന്റർ ഫോർ റോബോട്ടിക്സ് എന്നിവയുടെ നേതൃത്വത്തിൽ കേരള ഗവ. അഗ്രികൾച്ചർ ഉദ്യോഗസ്ഥർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേധാവി ഡോ.ഇംതിയാസ് അഹമ്മദ്, പ്രൊഫ. ചിന്നു ജേക്കബ്, ഡോ. റിജോ ജേക്കബ് തോമസ്, ഡോ. മാത്യു പി. അബ്രഹാം, പ്രൊഫ. മുഹമ്മദ് ഷാഹിദ് എന്നിവർ ക്ലാസുകൾ നയിച്ചു. പ്രൊഫ. സുമോദ് സുന്ദർ നേതൃത്വം നൽകിയ പ്രോഗ്രാമിൽ പ്രിൻസിപ്പൽ ഡോ. ഷാഹുൽ ഹമീദ്, അഗ്രികൾച്ചർ ഡെപ്യുട്ടി ഡയറക്ടർമാരായ കുരികേഷു, മിനി ജേക്കബ് എന്നിവർ പങ്കെടുത്തു.