 
ഓയൂർ : ചെറിയവെളിനല്ലൂർ ആയിരവില്ലിപ്പാറ ഖനനത്തിനെതിരെ ആയിരവില്ലിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹഹ സമരം 52 ദിവസം പിന്നിട്ടപ്പോൾ ജൈവ വൈവിദ്ധ്യ ബോർഡ് അംഗങ്ങൾ ആയിരവില്ലിപ്പാറ സന്ദർശിച്ചു. കൊല്ലം ജില്ലാ ജൈവ വൈവിദ്ധ്യ സാങ്കേതിക സമിതി അംഗം ഡോ.ജി മധുസൂദനൻ വയലാ, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ ഡോ.മഞ്ജു, ജിയോളജിസ്റ്റ് എം.കാർത്തിക് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ബ്ലോക്ക് മെമ്പർ വിക്രമൻ പിള്ള അനിൽകുമാർ, ബൈജു ചെറിയ വെളിനല്ലൂർ, ചാക്കോ, സലാഹുദ്ദിൻ, വേണുഗോപാൽ, അപ്പുകുട്ടൻ ആചാരി, ആർ.മധു, ബാബു, പ്രഭ, അബൂഷ്, ഗിരിജ, ഷൈലജ, ആനന്ദവല്ലി, വിജയൻ, ശിവശങ്കരപിള്ള, ആന്റണി ജോസഫ് തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.