കൊല്ലം: കൊല്ലം ഇ.എസ്.ഐ സബ് റീജിയണൽ ഓഫീസിന്റെ പരിധിയിൽ വരുന്ന ഗുണഭോക്താക്കൾക്കായി പരാതി പരിഹാരമേള (സുവിധാസമാഗമം) 10 ഉച്ചയ്ക്ക് 2 ന് ഇ.എസ്.ഐ കോർപ്പറേഷന്റെ കൊല്ലം സബ് റീജിയണൽ ഓഫീസിൽ (ആശ്രാമം മൈതാനത്തിന് വടക്കുഭാഗം) നടക്കും.
സുവിധാസമാഗമത്തിൽ ട്രേഡ് യൂണിയൻ നേതാക്കളും, ഇ.എസ്.ഐ ആശുപത്രിയിലെ മെഡിക്കൽ സുപ്രണ്ട്, ഇ.എസ്.ഐ കോർപ്പറേഷന്റെ ഡെപ്യുട്ടി ഡയറക്ടർമാരും, ഇ.എസ്.ഐ സ്കീമിന്റെ ദക്ഷിണമേഖല ഡെപ്യുട്ടി ഡയറക്ടർ എന്നിവർ പങ്കെടുക്കും. എല്ലാ മാസത്തേയും രണ്ടാമത്തെ ബുധനാഴ്ചകളിൽ സബ് റീജിയണൽ ഓഫീസുകളിലും രണ്ടാമത്തെ വെള്ളിയാഴ്ചകളിൽ അതത് ബ്രാഞ്ച് ഓഫീസുകളിലും സുവിധാസമാഗം നടക്കും.