
ഓച്ചിറ: മഠത്തിൽ വാസുദേവൻപിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മഠത്തിൽ വാസുദേവൻപിള്ള സ്മാരകപുരസ്കാരം മജീഷ്യൻ ഗോപിനാഥ് മുതുകാടിന്. നാളെ രാവിലെ 10ന് തഴവ മഠത്തിൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സി.ആർ മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. യു.ഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അനുസ്മരണപ്രഭാഷണം നടത്തും. പൂർവവിദ്യാർത്ഥി പ്രതിനിധി ഉണ്ണി കുശസ്ഥലി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. ചവറ എം.എൽ.എ ഡോ. സുജിത്ത് വിജയൻപിള്ള വിദ്യാഭ്യാസ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്യും. സ്കൂൾ മാനേജർ എൽ. ചന്ദ്രമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ, ജില്ലാ പഞ്ചായത്തംഗം ഗേളീഷണ്മുഖൻ, ബി.ബിജു, ബ്ലോക്ക് പഞ്ചായത്തംഗം എസ്.ശ്രീലത, പി.ടി.എ പ്രസിഡന്റ് ബിജു പാഞ്ചജന്യം, മുൻ ഗ്രാമപഞ്ചായത്തംഗം സലിം അമ്പീത്തറ തുടങ്ങിയവർ സംസാരിക്കും. എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷീജ.പി.ജോർജ് സ്വാഗതവും ജനറൽ കൺവീനർ അനിൽ വയ്യാങ്കര നന്ദിയും പറയും.