കൊല്ലം: ഈ വർഷം എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കേരള കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. വെള്ളപേപ്പറിൽ തയ്യാറാക്കിയ ക്ഷേമനിധി അംഗത്തിന്റെ ഫോൺ നമ്പർ സഹിതമുള്ള അപേക്ഷ, വിദ്യാർത്ഥിയുടെ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ക്ഷേമനിധി കാർഡിന്റെ പകർപ്പ്, എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ് അല്ലെങ്കിൽ റേഷൻ കാർഡിന്റെ പകർപ്പ്, ഇരുവരുടെയും ആധാർ കാർഡിന്റെ പകർപ്പ്, ക്ഷേമനിധി അംഗത്തിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് പാസ്ബുക്കിലെ ആദ്യ പേജിന്റെ പകർപ്പ് എന്നിവ 20ന് മുമ്പ് ചീഫ് എക്‌സി. ഓഫീസർ, കേരള കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ എത്തിക്കണം. chiefofficecashew@gmail.com എന്ന ഇ-മെയിലിലും അപേക്ഷിക്കാം. ഫോൺ: 0474- 2743469.