കൊല്ലം: കൺസ്ട്രക്ഷൻ മെഷിനറി ഓണേഴ്സ് സമിതി (സിമോസ്) ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് സൺബേ കൊല്ലം ഓഡിറ്റോറിയത്തിൽ എം.മുകേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. സമിതി ഓർഗനൈസിഗ് കമ്മിറ്റി ചെയർമാൻ അശോകൻ ചെന്താര അദ്ധ്യക്ഷനാകും. കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.ലെനിൻ മുഖ്യപ്രഭാഷണം നടത്തും. മേയർ പ്രസന്ന ഏണസ്റ്റ് വിശിഷ്ടാതിഥിയാകും. സമിതി സംസ്ഥാന പ്രസിഡന്റ് തോമസ് ഫ്രാൻസിസ് സംഘടനാ പ്രവർത്തനം വിശദീകരിക്കും. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോ. സെക്രട്ടറി മഞ്ചുസുനിൽ, സിമോസ് സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ ചെന്താര, ജനറൽ സെക്രട്ടറി ഹാഷിം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അസീം, അനീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.