എഴുകോൺ : ഗ്രാമ പഞ്ചായത്തിൽ തെരുവു നായ ശല്യം രൂക്ഷം. തെരുവു വിളക്കുകൾ കത്തുന്നില്ലെന്നും പരാതി. എഴുകോൺ, ഇരുമ്പനങ്ങാട് സ്കൂളുകൾക്ക് സമീപം നായകൾ കൂട്ടത്തോടെ തമ്പടിച്ചു കിടക്കുന്നത് കാരണം വിദ്യാർത്ഥികൾ ഏറെ ഭയന്നാണ് സ്കൂളിലേക്ക് വരുന്നത്.
പഞ്ചായത്തിലെ മറ്റു കേന്ദ്രങ്ങളിലും ഇടറോഡുകളിലും സമാന സ്ഥിതിയാണ്. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന നിലയുമുണ്ട്. നായ ശല്യത്തിനൊപ്പം തെരുവു വിളക്കുകൾ കൂടി ഇല്ലാതായത് ഗ്രാമവാസികളുടെ ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. കുമാർ ബാങ്ക്, കോളന്നൂർ, എം.എൽ.എ റോഡ് ഭാഗങ്ങൾ പൂർണമായും ഇരുട്ടിലാണ്.