 
കൊല്ലം : കേരള പി.എസ്.സിയുടെ എൽ.ഡി.സി പരീക്ഷയിൽ ജില്ലയിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ 1272 ാം നമ്പർ തെക്കേവിള ശാഖ അംഗമായ ധന്യാബാലചന്ദ്രനെ അനുമാദിച്ചു. തെക്കേവിള ശാഖ മാനേജിംഗ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ
ശാഖാ പ്രസിഡന്റ് അഡ്വ.വി.മണിലാലിന്റെ നേതൃത്വത്തിൽ, സെക്രട്ടറി എൽ. മനോജ്, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, യൂണിയൻ പ്രതിനിധി വി.മധുലാൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അജയ് ശിവരാജ്, ഉദയകുമാർ (പൊടിയൻ ) തുടങ്ങിയവർ സംസാരിച്ചു.