kala

കൊല്ലം: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാ-കായിക സമിതിയായ ജ്വാലയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാതല കലോത്സവം ഇന്ന് നടക്കും. കൊല്ലം പബ്ലിക് ലൈബ്രറി അങ്കണത്തിലെ സോപാനം ഓഡിറ്റോറിയത്തിൽ രാവിലെ 9ന് ആരംഭിക്കുന്ന കലോത്സവം എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അഞ്ച് വേദികളിലായാണ് വ്യക്തിഗത - പൊതുമത്സരങ്ങൾ നടക്കുക. സമ്മാനദാനം എം. നൗഷാദ് എം.എൽ.എ. നിർവഹിക്കും. വിജയികൾക്ക് 21ന് പയ്യന്നൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.