കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ (അലൂമ്നി അസോസിയേഷൻ) 16-ാമത് വാർഷികവും കുടുംബസംഗമവും 15ന് രാവിലെ 9.30ന് നടക്കും. പൂർവവിദ്യാർത്ഥിയായ കെ. ജോൺസൺ (ചീഫ് എൻജിനിയർ, തദ്ദേശ സ്വയംഭരണ വകുപ്പ്) ഉദ്ഘാടനം നിർവഹിക്കും. പ്രിൻസിപ്പൽ വി. സന്ദീപ് അദ്ധ്യക്ഷനാകും. പൂർവവിദ്യാർത്ഥിയായ അനിൽ എബ്രഹാം മാത്യു (റിട്ട. പ്രോഡക്ഷൻ മാനേജർ, എവർഗ്രീൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റ്ഡ്, മുംബായ്) മുഖ്യ പ്രഭാഷണം നടത്തും. മുൻ പ്രിൻസിപ്പൽ വി.അജിത്തിനെ ചടങ്ങിൽ ആദരിക്കും. മുൻ പ്രിൻസിപ്പൽമാരായ വി. അജിത്ത്, ബി. ജീവൻ, ബി.കെ. സഞ്ജീവൻ, വകുപ്പ് മേധാവിമാരായ എസ്.എസ്. സീമ, രക്നാസ് ശങ്കർ, എൻ. ഷൈനി, ആർ. രാഹുൽ, വർക്ക് ഷോപ്പ് സൂപ്രണ്ട്, ഡി. തുളസീധരൻ, ഓഫീസ് സൂപ്രണ്ട് എന്നിവർ സംസാരിക്കും.
സെക്രട്ടറി വി.എം. വിനോദ്കുമാർ റിപ്പോർട്ടും ട്രഷറർ വി. വിനോദ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് കലാവിരുന്ന്. എല്ലാ പൂർവ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി വി.എം. വിനോദ് കുമാർ അറിയിച്ചു. ഫോൺ: 9744805120, 9447095136, 9387262967, 9446228141.