dhanasahayam-

കൊല്ലം : പൂതക്കുളത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കൾക്ക് സ്വീകരണവും അപകടം നേരിട്ട വ്യാപാരികൾക്കുള്ള ധനസഹായ വിതരണവും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പൂതക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശങ്കരപ്പിള്ള സ്മാരക ഗ്രന്ഥശാലയിൽ 'സ്നേഹ സദസ്സ് 2022 ' എന്ന പരിപാടിയിലാണ് ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട കത്തി നശിച്ച വ്യാപാരികളായ എസ്.ബിനു, ദേവരാജൻ ചെട്ടിയാർ എന്നിവർക്ക് പൂതക്കുളം യൂണിറ്റും ജില്ലാസെക്രട്ടറി ബി.പ്രേമാനന്ദും ജില്ലാ കമ്മിറ്റിയും ചേർന്ന് ഒരുക്കിയ ധനസഹായം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ വിതരണം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി ഉന്നത വിജയം നേടിയ സോന ശിവനെ അനുമോദിക്കുകയും കാഷ് അവാർഡ് നൽകുകയും ചെയ്തു. പൂതക്കുളം യൂണിറ്റ് പ്രസിഡന്റ്‌ ഷാജികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാജനറൽ സെക്രട്ടറി ജോജോ കെ. ഏബ്രഹാം, ജില്ലാ ട്രഷറർ എസ്. കബീർ,​ ജില്ലാ സെക്രട്ടറി ബി.പ്രേമാനന്ദ്, കൊട്ടിയം മേഖല ജന. സെക്രട്ടറി രാജൻ കുറുപ്പ്,​ പൂതക്കുളം യൂണിറ്റ് ഭാരവാഹികളായ സുനിൽകുമാർ, സുഭാഷ് , സുഷന്ത് തുടങ്ങിയവർ പങ്കെടുത്തു.