photo
സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച സമരം സർഗാത്മകം എന്ന വിഷയത്തിൽ നാടക രചയിതാവും സംവിധായകനുമായ സൂര്യകൃഷ്ണ മൂർത്തി വിഷയം അവതരിപ്പിക്കുന്നു.

കരുനാഗപ്പള്ളി: സി.പി.ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കരുനാഗപ്പള്ളിയിൽ "സമരം സർഗാത്മകം" എന്ന വിഷയത്തിൽ അയണിവേലിക്കുളങ്ങര ജെ.എഫ്.കെ.എം വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ നാടക രചയിതാവും സംവിധായകനുമായ സൂര്യാ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. സെമിനാറിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ, ഡോ.വള്ളിക്കാവ് മോഹൻദാസ്, അഡ്വ.എ. ഷാജഹാൻ (കെ.പി.എ.സി), റാഫി കാമ്പിശ്ശേരി, മാല തോപ്പിൽ, ഇ.എ. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ അഡ്വ.മണിലാൽ സ്വാഗതവും പാർട്ടി മണ്ഡലം സെക്രട്ടറി ഐ.ഷിഹാബ് നന്ദിയും പറഞ്ഞു. തുടർന്ന് കെ.പി.എ.സി യുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" നാടകം അവതരിപ്പിച്ചു.