
ചവറ: തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും ദീർഘനാൾ സി.പി.എം തെക്കുംഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന കെ.പി. മോഹൻദാസ് (തമ്പി സാർ, 73) നിര്യാതനായി. പത്ത് വർഷത്തോളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുംബയിൽ ലഭിച്ച ഉന്നത ജോലി ഉപേക്ഷിച്ചാണ് പാർട്ടി പ്രവർത്തകനായത്. സംസ്കാരം നടത്തി. ഭാര്യ: യമുന.