കൊല്ലം: സഹകരണ മേഖലയെ സംരക്ഷിക്കാൻ എൻ.ഡി.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ 20ന് സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കൊല്ലത്ത് നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധന സമയത്ത് സഹകരണ സ്ഥാപനങ്ങൾ കെ.വൈ.സി നടപടിക്രമം പാലിക്കണമെന്ന നിർദ്ദേശം വന്നപ്പോൾ പിണറായി വിജയൻ നേരിട്ടിറങ്ങി സമരം നടത്തിയത് എന്തിനായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായി. സത്യഗ്രഹത്തിന് പിന്നാലെ തട്ടിപ്പ് നടന്ന സ്ഥാപനങ്ങൾക്ക് മുന്നിൽ ഇരകളെ അണിനിരത്തി പ്രതിഷേധിക്കും. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.