photo
ഏരൂർ ഗ്രാപഞ്ചായത്തിലെ പോഷകബാല്യം പദ്ധതിയുടെ ഉദ്ഘാടനം കരിമ്പിൻകോണത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവഹിക്കുന്നു.

അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിലെ 36 അങ്കണവാടികളിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്ന പോഷകബാല്യം പദ്ധതിയുടെ ഉദ്ഘാടനം കരിമ്പിൻകോണം അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ് അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഭാസിയ ഷംനാദ്, ഡോൺ വി. രാജ്, നസീർ, മഞ്ജുലേഖ, അജിമോൾ, പ്രസന്ന ഗണേശ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശോഭ, ഐ.സി.ഡി.സി സൂപ്പർവൈസർ അനീസ തുടങ്ങിയവർ പങ്കെടുത്തു.