kpcc
കെ.പി.സി.സി വിചാർവിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡോ. ജി. പ്രതാപവർമ്മ തമ്പാൻ അനുസ്മരണവും സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരവും കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. ജർമിയാസ് ഉദ്ഘാടനംചെയ്യുന്നു.

ചവറ : കെ. പി. സി. സി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതാപവർമ്മ തമ്പാൻ അനുസ്മരണവും സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരവും കെ. പി. സി. സി സെക്രട്ടറി അഡ്വ. പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു. കെ. പി. സി. സി വിചാർ ചവറ നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദ് അദ്ധ്യക്ഷനായ യോഗത്തിൽ ഡി. സി. സി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽ കുമാർ, വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി ശശി ഉദയഭാനു, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ചവറ ഗോപകുമാർ, ചവറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബാബു, ചവറ ഹരീഷ് കുമാർ, ശശികുമാർ, വി. കൃഷ്ണൻ കുട്ടി, ചന്ദ്രൻ പുതുമന്ദിരം എന്നിവർ പ്രസംഗിച്ചു. ലിജിൻ പ്രകാശ് സ്വാഗതവും കെ. ഇ. ബൈജു നന്ദിയും പറഞ്ഞു.