
കൊല്ലം: ദേശിയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് വിവിധ രംഗങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തിവരുന്നവരെ ആദരിക്കുന്നതിന് സദ്ഭാവന പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡേറ്റ ആഗസ്ത് 13 നകം ചെയർമാൻ, ഭാരത് സേവക് സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ - കോട്ടയ്ക്ക് റോഡ്, കൊല്ലം-13 എന്ന വിലാസത്തിലോ bharatsevaksamajkollam@gmail.com ഇ - മെയിലിലോ ലഭിക്കണം. വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷിക്കാവുന്നതാണ്. ഫോൺ: 9387224936.