 
തൊടിയൂർ: കേരള കർഷകസംഘം കരുനാഗപ്പള്ളി ഏരിയ സമ്മേളനം കല്ലേലി ഭാഗം എസ്.എൻ. ടി.ടി.ഐയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ. എസ് .പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.രാജീവ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.സത്യൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി ബി.സജീവൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ആർ. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ഗോപിനാഥൻപിള്ള രക്തസാക്ഷി പ്രമേയവും അലക്സ് ജോർജ്ജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോൺ ഫിലിപ്പ് ,പി.കെ. ജയപ്രകാശ്, വിക്രമക്കുറുപ്പ്, ടി.എൻ.വിജയകൃഷ്ണൻ, വി. രാജൻപിള്ള, അനിത,റെജിഫോട്ടോ പാർക്ക് തുടങ്ങിയവർ പങ്കെടുത്തു.
ടി.രാജീവ് (പ്രസിഡന്റ്), ലതികകുമാരി, അലക്സ് ജോർജ്ജ് (വൈസ് പ്രസിഡന്റുമാർ,) ബി.സജീവൻ, (സെക്രട്ടറി), ആർ.മുരളി, അബൂബക്കർ (ജോയിന്റ് സെക്രട്ടറിമാർ), ജി. മോഹനകുമാർ (ട്രഷറർ) എന്നിവർ ഉൾപ്പെട്ട 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.