prathi-joy-51
പൊലീസ് പിടിയിലായ പ്രതി ജോയി (51)

ചവറ: നീണ്ടകര ഹാർബറിൽ മത്സ്യഅനുബന്ധ തൊഴിലാളികൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ഒരാൾക്ക് വെട്ടേറ്റു. വേട്ടു തറഅത്തിയ്ക്കൽ രതീഷിനെയാണ് (33) നീണ്ടകര പുത്തൻ തോപ്പിൽ ജോയി (51) വെട്ടിപ്പരിക്കേൽപ്പിച്ചത്. വലതു കൈപ്പത്തിക്ക് പരിക്കേറ്റ രതീഷിനെ കോസ്റ്റൽ പൊലീസ് നീണ്ട കര താലുക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം
പ്രതി ജോയിയെ ചവറ പൊലീസ് അറസ്റ്റു ചെയ്തു.