 
ചടയമംഗലം: പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയ്ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇളമാട് കൊല്ലുകോണം അഭിരാജ് ഭവനത്തിൽ അഭിരാജ്(കണ്ണൻ-28)നെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുക്കൾ റൂറൽ എസ്.പിക്ക് നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.