
കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര ഇഞ്ചക്കാട് ജംഗ്ഷനിൽ ബുള്ളറ്റിടിച്ച് വ്യാപാരി മരിച്ചു. ഇഞ്ചക്കാട് ലതാഭവനിൽ ദയാനന്ദനാണ് (62) മരിച്ചത്. ശനിയാഴ്ച രാത്രി 9 ഓടെയായിരുന്നു അപകടം. ജംഗ്ഷനിൽ കൃഷ്ണ സ്‌റ്റോഴ്‌സ് നടത്തുന്ന ദയാനന്ദൻ കടയടച്ച് വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവെ ഏനാത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദയാനന്ദനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബുള്ളറ്റ് യാത്രക്കാരൻ ഇഞ്ചക്കാട് അജി വിലാസത്തിൽ അജികുമാറിനും (47) പരിക്കേറ്റു. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഭാര്യ: ശ്രീലത. മക്കൾ: വിഷ്ണു, കൃഷ്ണ.