 
പുനലൂർ: കേരള കർഷക സംഘം പുനലൂർ ഏരിയ സമ്മേളനം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം വി.കെ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജിജി.കെ.ബാബു അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് മാത്യൂ,സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, ജോൺ ഫിലിപ്പ്, എസ്.രാജേന്ദ്രൻ നായർ, വിജയൻ ഉണ്ണിത്താൻ,ടൈറ്റസ് സെബാസ്റ്റ്യൻ, എസ്.സത്യൻ, പുനലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ആർ.കുഞ്ഞുമോൻ, സജീവൻ, അഡ്വ.എസ്.ശ്യാം, ഷൈൻ ദീപു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജിജി.കെ.ബാബു(പ്രസിഡന്റ്), ടൈറ്റസ് സെബാസ്റ്റ്യൻ(സെക്രട്ടറി) എന്നിവർ അടങ്ങുന്ന 30 അംഗ ഏരിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പുനലൂർ ശ്രീരാമപുരം മാർക്കറ്റിൽ മത്സ്യ,മാംസ, പച്ചക്കറിക്കുളള ശിതീകരണ സംവിധാനം ഒരുക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.