കൊട്ടാരക്കര : കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോ നാലമ്പല തീർത്ഥയാത്രയും വാഗമൺ മൂന്നാർ ഉല്ലാസ യാത്രയും ഒരുക്കുന്നു. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണ പെരുമ്മാൾ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് തീർത്ഥയാത്ര ഒരുക്കിയിരിക്കുന്നത്. 10ന് രാത്രി 8.30ന് പുറപ്പെട്ട് 11ന് വൈകിട്ട് 5ന് കൊട്ടാരക്കര ഡിപ്പോയിൽ തിരികെയെത്തും. സെമി സ്ളീപ്പർ സൂപ്പർ ഡീലക്സ് എയർ ബസിലാണ് യാത്ര. 1390 രൂപയാണ് ടിക്കറ്റ് നിരക്ക്. വാഗമൺ മൂന്നാർ ഉല്ലാസ യാത്ര 12ന് രാവിലെ 5.30ന്
കൊട്ടാരക്കര ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വാഗമൺ പൈൻവാലി, മൊട്ടക്കന്നുകൾ, ചെറുതോണി ഡാം,ഇടുക്കി ഡാം എന്നിവ സന്ദർശിച്ച ശേഷം അന്ന് മൂന്നാറിൽ സൗജന്യമായി താമസിക്കും. 13ന് പകൽ മുഴുവൻ മൂന്നാർ സന്ദർശിച്ച ശേഷം വൈകിട്ട് 7ന് തിരിച്ച് പുലർച്ചെ 2മണിക്ക് കൊട്ടാരക്കരയിൽ എത്തിച്ചേരും. 1305 രൂപയാണ് ടിക്കറ്റ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്ക് : 9946527285, 9446787046 .