കൊട്ടാരക്കര: കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥി പ്രതിഭകളെ മന്ത്രി കെ.എൻ. ബാല​ഗോപാൽ അനുമോദിക്കുന്നു. 20ന് വൈകിട്ട് 3ന് കൊട്ടാരക്കര മാർത്തോമ്മ ജൂബിലി മന്ദിരം ഹാളിലാണ് അനുമോദന ചടങ്ങ് നടക്കുന്നത്. മണ്ഡലത്തിൽ താമസിക്കുന്ന എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ അതാത് വിദ്യാലയങ്ങളിൽ മികച്ച വിജയം നേടിയ ആദ്യ അഞ്ച് വിദ്യാർത്ഥികൾക്കുമാണ് അനുമോദനം. പി.എച്ച്.ഡി ബിരുദം നേടിയവർക്കും അനുമോദനം നൽകും. അർഹരായവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ഒരു ഫോ‍ട്ടോ എന്നിവ സഹിതം അതാത് സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവർക്ക് 11ന് രാവിലെ 11 ന് മുൻപ് അപേക്ഷ നല്കണം. വിവരങ്ങൾക്ക് 9447451566, 9567367419 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.