കൊല്ലം: എസ്.എൻ.ഡി.പിയോഗം 604 -ാം നമ്പർ ശക്തികുളങ്ങര ശാഖയിൽ വിദ്യാഭ്യാസ അവാർഡും പഠനോപകരണവിതരണവും 14ന് വൈകിട്ട് 4.30ന് ശാഖാഹാളിൽ നടക്കും. വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും ഉപഹാരവും നൽകും. എൽ.കെ.ജി മുതൽ പത്താം ക്ളാസ് വരെയുള്ള കുട്ടികൾക്ക് പഠനോപകരണവും വിതരണം ചെയ്യും. കേരള യൂണിവേഴ്സിറ്റി ഇന്റർകോളേജിയേറ്റ് വുമൻസ് ബോക്സിംഗിലും ഹോക്കിയിലും ഗോൾഡ് മെഡൽ കരസ്ഥമാക്കിയ പൂജ സുധനെ ഉപഹാരം നൽകി ആദരിക്കും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. യോഗം മുൻ അസി. സെക്രട്ടറി ആനേപ്പിൽ എ.ഡി.രമേശ്, യൂണിയൻ വനിതാസംഘം സെക്രട്ടറി ഷീലാനളിനാക്ഷൻ, യൂണിയൻ പഞ്ചായത്ത് അംഗം അഡ്വ.എസ്. ഷേണാജി എന്നിവർ വിദ്യാഭ്യാസ അവാർഡും പഠനോപകരണവും വിതരണം ചെയ്യും.
ശാഖാവൈസ് പ്രസിഡന്റ് ഡി.ചന്ദ്രമോഹനൻ, വനിതാ സംഘം സെക്രട്ടറി മീനാകുമാരി, പ്രസിഡന്റ് സന്ധ്യ, ശാഖാ കമ്മിറ്റി അംഗമായ ടി. സുരേഷ്, ബാബു എന്നിവർ സംസാരിക്കും.
ശാഖാപ്രസിഡന്റ് കെ.ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ
സെക്രട്ടറി വെൺമിണാംതറ രാജേന്ദ്രൻ സ്വാഗതവും യൂണിയൻ പ്രതിനിധി ആർ.സുനിൽകുമാർ നന്ദിയും പറയും.