phot
തെന്മല വാലി എസ്റ്റേറ്റിലെ അരണ്ടറിൽ ഇറങ്ങിയ ഒറ്റയാൻ

പുനലൂർ: എസ്റ്റേറ്റ് മേഖലയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. തോട്ടം തൊഴിലാളികൾ ഭീതിയിൽ. ഹാരിസൺ മലയളം പ്ലാന്റെഷനിലെ അരണ്ടർ, ആനച്ചാടി, മെത്താപ്പ് തുടങ്ങിയ എസ്റ്റേറ്റ് മേഖലയിലെ ലയങ്ങൾക്ക് സമീപത്താണ് സ്ഥിരമായി ഒറ്റയാൻ ഇറങ്ങുന്നത്. കഴിഞ്ഞ ഒന്നര മാസമായി ഇവിടെ ക്യാമ്പ് ചെയ്തിരിക്കുന്ന ഒറ്റയാൻ തൊഴിലാളികളെ കടുത്ത ഭിതിയിലാക്കിയിരിക്കുകയാണ്. പട്ടാപ്പകൽ പോലും ഇവിടെ കാട്ടാന ഇറങ്ങുന്നത് കാരണം ലയങ്ങൾക്ക് പുറത്തിറങ്ങാൻ തോട്ടം തൊഴിലാളികൾ ഭയക്കുകയാണ്. ചില സ്ഥലങ്ങളിൽ കൂട്ടത്തോടെയാണ് കാട്ടാനകൾ ഇറങ്ങുന്നത്. രണ്ടുദിവസമായി അരണ്ടറിൽ ഇറങ്ങിയ ഒറ്റയാൻ പ്രദേശങ്ങളിൽ കറങ്ങി നടക്കുന്നത് കാരണം തൊഴിലാളികൾ ടാപ്പിംഗിന് പോകാൻ മടിക്കുകയാണ്. തോട്ടം മേഖലയിൽ സൗരോർജ്ജ വൈദ്യുതി വേലികൾ സ്ഥാപിച്ചാൽ ഒരു പരിധിവരെ വന്യ മൃഗങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് തോട്ടം തൊഴിലാളികൾ പറയുന്നത്.