thodiyoor-life
തൊടിയൂർ പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിക്ക് വേണ്ടിയുള്ള ഗ്രാമസഭാ യോഗം പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ലൈഫ് ഭവനപദ്ധതിയിൽ വീടിന് അപേക്ഷ നൽകിയിട്ടുള്ളവരുടെ അപേക്ഷകൾ പരിശോധിച്ച് ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനുള്ള ഗ്രാമസഭാ യോഗങ്ങൾ പഞ്ചായത്തിലെ 23 വാർഡുകളിലും പൂർത്തിയായി. പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുത്തുകൊണ്ടാണ് എല്ലാ ഗ്രാമസഭാ യോഗങ്ങളും ചേർന്നത്. മികച്ച പങ്കാളിത്തത്തോടെയാണ് ഗ്രാമസഭാ യോഗങ്ങൾ നടന്നത്.