ശാസ്താംകോട്ട: കിടങ്ങയം ഇ.എം. എസ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും മെരിറ്റ് അവാർഡ് വിതരണവും നടത്തി. പരിപാടി ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ഇ. നിസ്സാമുദ്ദീൻ അദ്ധ്യക്ഷനായി. കിടങ്ങയം ഭരതൻ സ്വാഗതം പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ വി.ജയകുമാർ പ്രതിഭകളെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മായാ വേണുഗോപാൽ, ഗ്രന്ഥശാലാ സംഘം താലൂക്ക് എക്സി അംഗം മനു വി. കുറുപ്പ്, ഐ.ഷിഹാബുദീൻ, എസ്. ജയൻ , അനിൽകുമാർ , എന്നിവർ സംസാരിച്ചു. വി. എം. അബ്ദുൾ റഷീദ് നന്ദി പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് സോനു നയിച്ച മോട്ടിവേഷൻ ക്ലാസും നടന്നു.