ചവറ: കർഷക സംഘം പന്മന വില്ലേജ് സമ്മേളനം സുശീലാ ഗോപാലൻ ഭവനിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം ആർ. സുരേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.അരവിന്ദൻ അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ കെ. വി.ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി ആർ.രവീന്ദ്രൻ, രാജമ്മ ഭാസ്ക്കരൻ, എൻ. വിക്രമ കുറുപ്പ്, പി. കെ. ഗോപാലകൃഷ്ണൻ, എസ്. ശശിവർണ്ണൻ, ഷീനാ പ്രസാദ്, എം. വി. പ്രസാദ്, അനൂപ് ഷാഹുൽ, നെസ്സി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.അരവിന്ദൻ ( പ്രസിഡന്റ്), ചന്ദ്രമോഹനൻ (വൈസ് പ്രസിഡന്റ്), അനൂപ് ഷാഹുൽ ( സെക്രട്ടറി), അഷീർ ( ജോയിന്റ് സെക്രട്ടറി) ,പ്രസന്ന കുമാർ ( ട്രഷറർ)