rail

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ തിരക്കേറിയ സമയങ്ങളിൽ ടിക്കറ്റെടുക്കാൻ യാത്രക്കാരുടെ കൂട്ടയിടി. കൊവിഡിനെ തുടർന്ന് നി‌റുത്തലാക്കിയ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചിട്ടും ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം പഴയ സ്ഥിതിയിലാകാത്തതാണ് കാരണം.

കൊവിഡിന് മുമ്പ് രാവിലെ ആറ് മുതൽ രാത്രി 9 വരെ അഞ്ച് കൗണ്ടറുകൾ വരെ പ്രവർത്തിച്ചിരുന്നിടത്ത് ഇപ്പോൾ രണ്ടെണ്ണം മാത്രമാണുള്ളത്. വലപ്പോഴും മാത്രമാണ് മൂന്നെണ്ണം പ്രവർത്തിക്കുന്നത്. രാവിലെ ആറ് മുതൽ 10.30 വരെയും ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 10. 30 വരെയുമാണ് കൂടുതൽ യാത്രക്കാർ ടിക്കറ്റെടുക്കാൻ എത്തുന്നത്.

കൗണ്ടറിലെ ക്യൂ നീളുന്നതിനാൽ ടിക്കറ്റ് ലഭിക്കാതെ പലരുടെയും യാത്ര മുടങ്ങുകയാണ്. കൗണ്ടറുകളുടെ എണ്ണക്കുറവ് സീസൺ ടിക്കറ്റെടുക്കാൻ എത്തുന്നവരെയും വലയ്ക്കുകയാണ്.

പ്രവർത്തിക്കുന്നത് രണ്ട് ടിക്കറ്റ് കൗണ്ടറുകൾ

1. നേരത്തെ പ്രവർത്തിച്ചിരുന്നത് അഞ്ച് ടിക്കറ്റ് കൗണ്ടറുകൾ

2. ഇവ പ്രവർത്തിപ്പിക്കാൻ വേണ്ടത് 28 ജീവനക്കാർ

3. ഇപ്പോഴുള്ളത് 11 ജീവനക്കാർ മാത്രം

4. ഇവരിൽ പലർക്കും അവധിയും ലഭിക്കുന്നില്ല

5. ആരെങ്കിലും അത്യാവശ്യ അവധിയെടുത്താൽ കൗണ്ടറുകളിലൊന്ന് അടയും

6. ഇൻഫർമേഷൻ കൗണ്ടറിന്റെ സ്ഥിതിയും സമാനം

സെക്കൻഡ് എൻട്രി ശൂന്യം

കൊവിഡിന് മുമ്പ് വരെ രണ്ടാം പ്രവേശന കവാടത്തിൽ ഒരു ടിക്കറ്റ് കൗണ്ടർ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിച്ചിരുന്നു. കൊവിഡ് മാറിയെങ്കിലും ഈ കൗണ്ടർ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

രണ്ടാം പ്രവേശന കവാടത്തിലെ ടിക്കർ കൗണ്ടർ തുറക്കാത്തതിനാൽ യാത്രക്കാർക്ക് ആദ്യ കവാടത്തിന് മുന്നിൽ എത്തേണ്ട അവസ്ഥയാണ്. ബുദ്ധിമുട്ടാണ്ടാക്കുന്നതിനുപരി തിരക്ക് വർദ്ധിക്കാനും ഇത് കാരണമായി.

യാത്രക്കാർ