vazha

കൊല്ലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ 4.50 കോടിയുടെ കൃഷിനാശം ഉണ്ടായതായി പ്രാഥമിക കണക്ക്. 60 ഹെക്ടർ സ്ഥലത്തെ വിളകളാണ് നശിച്ചത്. തുടർച്ചയായി പെയ്ത മഴ 1280 കർഷകരെ ബാധിച്ചു.

ഏറ്റവും കൂടുതൽ കൃഷിനാശം നേരിട്ടത് കൊട്ടാരക്കര ബ്ളോക്കിലാണ്. 5.16 ഹെക്ടർ സ്ഥലത്തായി 2.75 കോടിയുടെ നാശനഷ്ടമാണുണ്ടായത്. അഞ്ചലിൽ 16.83 ഹെക്ടർ സ്ഥലത്ത് 50.83 ലക്ഷം രൂപയുടെ കൃഷി നശിച്ചു. 381 കർഷകരെയാണ് മഴ ദോഷകരമായി ബാധിച്ചത്. ചടയമംഗലത്ത് 25.88 ലക്ഷം രൂപയുടെയും പുനലൂരിൽ 7.60 ലക്ഷം രൂപയുടെയും വെട്ടിക്കവലയിൽ 56.81 ലക്ഷം രൂപയുടെയും നഷ്ടം നേരിട്ടു. ചടയമംഗലം 7.50, പുനലൂർ 7.54, വെട്ടിക്കവല 11.31 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് നാശമുണ്ടായി. ചാത്തന്നൂർ (18,000), ഇരവിപുരം (1.90 ലക്ഷം), കുണ്ടറ (2.17 ലക്ഷം), ശാസ്താംകോട്ട (14.91 ലക്ഷം) എന്നിങ്ങനെയാണ് നാശമുണ്ടായത്.

കൂമ്പുകുത്തി ഏത്തവാഴകൾ

വെള്ളം കെട്ടിനിന്ന് തണ്ട് ചീഞ്ഞ് ഓണത്തിന് വിളവെടുക്കാനിരുന്ന 65,000 ഓളം കുലച്ച ഏത്തവാഴകളാണ് നശിച്ചത്. 10,000 ഓളം കുലയ്ക്കാത്ത വാഴകളും കൂമ്പുകുത്തി. പച്ചക്കറിയും കപ്പയും മറ്റ് കിഴങ്ങ് വർഗങ്ങളും വൻ തോതിൽ ചീഞ്ഞു. 12 ഹെക്ടർ സ്ഥലത്തെ കപ്പയും 6 വീതം ഹെക്ടർ സ്ഥലത്തെ പച്ചക്കറിയും കിഴങ്ങ് വർഗങ്ങളുമാണ് നശിച്ചത്.

കൃഷി നാശത്തെ തുടർന്ന് കപ്പ ലഭ്യത കുറഞ്ഞതിനാൽ വില വർദ്ധിച്ചു. നെൽകൃഷിക്കും വലിയ തോതിൽ നഷ്ടമുണ്ടായി.

കർഷകർ