
കൊല്ലം: ജില്ലാപഞ്ചായത്ത് ദി സിറ്റിസൺ സമ്പൂർണ ഭരണഘടനാ സാക്ഷരതാ കാമ്പയിന്റെ ഭാഗമായി 12ന് ഉച്ചയ്ക്ക് 2.30ന് വി ആർ ഈക്വൽസ് - വിദ്യാർത്ഥി, അദ്ധ്യാപക സംഗമവും സംവാദവും നടത്തും. ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനാകും. ഭരണഘടന ക്വിസ് മത്സര വിജയികൾക്ക് മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മാനങ്ങൾ നൽകും. മുൻ ലോക്‌സഭാംഗം ഡോ. എ. സമ്പത്ത് മുഖ്യപ്രഭാഷണം നടത്തും. കില ഫാക്കൽറ്റി വി. സുദേശൻ സംവാദം മോഡറേറ്ററാകും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ റിപ്പോർട്ട് അവതരിപ്പിക്കും.