 
പത്തനാപുരം : തലവൂർ തൃക്കൊന്നമർക്കാട് ദേവീ ക്ഷേത്രത്തിലെ ക്ഷേത്രഗോപുരം നാടിന് സമർപ്പിച്ചു.
മൂന്ന് നിലകളോട് കൂടിയ മനോഹരമായ ക്ഷേത്രഗോപുരം കിഴക്കേ നടയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഭക്തജനങ്ങളെ സാക്ഷിയാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗജവീരൻ ഇളമ്പള്ളൂർ കൊച്ചുഗണേശൻ ഗോപുര വാതിൽ തുറന്ന് അകത്ത് കയറി. പിന്നാലെ ഭക്തജനങ്ങളും. ദേവപ്രശ്ന വിധിപ്രകാരം ആരംഭിച്ച ക്ഷേത്രപുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ്
ഗോപുരം നിർമ്മിച്ചത്. ക്ഷേത്രം തന്ത്രി മാധവര് ശംഭുപോറ്റി ഗോപുര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് ടി.ജയപ്രകാശ് അദ്ധ്യക്ഷനായി. മാനേജർ സി.എസ്. സജികുമാർ, സെക്രട്ടറി ദിൽജു പി.മോഹൻ, ടി.ഉണ്ണികൃഷ്ണപിള്ള, തലവൂർ രാജേഷ്, ബി.സനൽകുമാർ, കെ.എൻ. രവികുമാർ, എസ്.കെ. ബിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.