
കൊല്ലം: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തിൽ ജില്ലയിലെ വീടുകളിൽ ഉയർത്താൻ രണ്ടുലക്ഷം ദേശീയപതാകകൾ ഒരുങ്ങി. കുടുംബശ്രീയുടെ പുനലൂർ, നെടുമ്പന, പൂയപ്പള്ളി അപ്പാരൽ പാർക്കുകളിലും 41 യൂണിറ്റുകളിലുമായാണ് പതാക തയ്യാറായത്.
വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും എൻ.സി.സിയിൽ നിന്നുമായി 1,98,732 ഓർഡറുകളാണ് ഇതുവരെ കുടുംബശ്രീക്ക് ലഭിച്ചത്. ആഗസ്റ്റ് 10ന് ദേശീയപതാകയുടെ വിതരണം ആരംഭിക്കും. രാജ്യമൊട്ടാകെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തി ആദരവ് അർപ്പിക്കണമെന്ന കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയപതാക ഉയർത്തണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം. തുണിയിൽ 30X 20 ഇഞ്ച് വലിപ്പത്തിലാണ് ദേശീയ പതാക തയ്യാറാക്കിയിട്ടുള്ളത്. 28 രൂപയാണ് വില.
ലഭിച്ച ഓർഡർ (ബ്ളോക്ക് തലം)
അഞ്ചൽ - 18314
ചടയമംഗലം - 18015
ചവറ - 11939
ചിറ്റുമല - 11678
ഇത്തിക്കര - 19051
കൊട്ടാരക്കര - 11550
മുഖത്തല - 19053
ഓച്ചിറ -12389
പത്തനാപുരം - 11110
ശാസ്താംകോട്ട - 24859
വെട്ടിക്കവല - 17503
കൊല്ലം കോർപ്പറേഷൻ - 7791
നഗരസഭ
കൊട്ടാരക്കര - 1195
കരുനാഗപ്പള്ളി - 3000
പുനലൂർ - 3581
പരവൂർ - 2932
എൻ.സി.സി തേവള്ളി - 3572
കാവനാട് സ്കൂൾ - 1200