 
കരുനാഗപ്പള്ളി: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പുത്തൻതെരുവ് ഡിവിഷനിൽ ഭരണഘടന സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചു. പുതിയകാവ് എസ്.എൻ.ടി.വി യു.പി സ്‌കൂളിൽ സംഘടിപ്പിച്ച യജ്ഞം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ.വാഹിദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സുധീർ കാരിയ്ക്കൽ ഭരണഘടനാ സംരക്ഷണ യജ്ഞ ക്ലാസ് നയിച്ചു. പ്രഥമ അദ്ധ്യാപകൻ അബ്ദുൽ സത്താർ ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്‌നേഹലത, യൂസഫ് കുഞ്ഞ്, പി.ടി.എ പ്രസിഡന്റ് അസീബ്, സത്താർ കെ.എസ് പുരം എന്നിവർ സംസാരിച്ചു.